sivagiri-pilgrim-circute

ശിവഗിരി: കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിയുടെ ഭൂമി പൂജ തിങ്കളാഴ്ച രാവിലെ 9.15ന് ചെമ്പഴന്തി ഗുരുകുലത്തിലും 10.45ന് കുന്നുംപാറയിലും 11.45ന് അരുവിപ്പുറത്തും നടന്നു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർത്ഥ, സ്വാമി ശിവസ്വരൂപാനന്ദ, ട്രസ്റ്റ് അംഗം സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ പങ്കെടുത്തു.വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പ്രതിനിധീകരിച്ച് കേരളത്തിന്റെ ചുമതലയുളള മഹേഷ് ചന്ദ്രനും ഐ.ടി.ഡി.സിക്കു വേണ്ടി എഞ്ചിനീയർ പ്രവീണും ശിവഗിരിമഠം എഞ്ചിനീയർ കെ.ബി.സതീഷ് കുമാറും മറ്റ് ആശ്രമബന്ധുക്കളും സംബന്ധിച്ചു. ശിവഗിരിമഠത്തിലെ ഭൂമി പൂജ 18ന് നടക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.