photo

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖാ വാർഷിക പൊതുയോഗവും വരവുചെലവ് കണക്ക് അവതരണവും നടന്നു.ശാഖാ പ്രസിഡന്റ് കിഷോർകുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ഡയറക്ടർ ബോർഡംഗം ജെ.ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ജെ.ബൈജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ് മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ ഭാരവാഹികളായ ജിത്തു ഹർഷൻ,ചെല്ലാംകോട് സുരാജ്, അജയകുമാർ, വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി, കൺവീനർ കൃഷ്ണാറൈറ്റ്, ശ്രീലത,കലാകുമാരി,ശാഖാ ഭാരവാഹികളായ അഖിൽ, ശരത്, സന്തോഷ്, ജിജി കൃഷ്ണ, രഞ്ജിത്‌ രാജ്, മഹേഷ് എന്നിവർ പ്രസംഗിച്ചു.മുൻ ശാഖാ സെക്രട്ടറിയും ഭരണ സമിതിയംഗവുമായിരുന്ന അശോക് കുമാറിനെ ആദരിച്ചു.ശാഖാ കമ്മിറ്റിയംഗം കെ.ഭദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുധിലാൽ നന്ദിയും പറഞ്ഞു.