തിരുവനന്തപുരം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും പുതുതായി മുന്നണിയിലെത്തിയവർക്ക് ഘടകകക്ഷികൾ തോറ്റ സീറ്റാണ് വിട്ടുകൊടുക്കേണ്ടതെന്നും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി.പീതാംബരൻ പറഞ്ഞു. അവർക്ക് സിറ്റിംഗ് സീറ്റ് വിട്ടുനൽകേണ്ടതില്ല. മുഖ്യമന്ത്രിയെ കണ്ടശേഷം വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ നേട്ടമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും ലഭിച്ചത്. ഒരേ മുന്നണിയിലുള്ള കക്ഷികളെ അംഗീകരിക്കാത്തതെന്തുകൊണ്ട് എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, അവർക്ക് അവരുടേതായ തട്ടകങ്ങളിൽ നേട്ടമുണ്ടായിട്ടുണ്ടെന്നും എൽ.ഡി.എഫിന് അതിന്റെ പ്രയോജനമുണ്ടായെന്നും വ്യക്തമാക്കി. രാഷ്ട്രീയസ്ഥിതിഗതികൾ വിലയിരുത്താനായുള്ള പതിവ് സന്ദർശനം മാത്രമാണ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു.