issac

തിരുവനന്തപുരം: വീട്ടമ്മമാർക്ക് വരുമാനമുണ്ടാക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ബഡ്ജറ്രിൽ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. സാമൂഹ്യ സുരക്ഷാ- ക്ഷേമനിധി പെൻഷനുകൾ വർദ്ധിപ്പിക്കുകയെന്നത് സർക്കാരിന്റെ ബാദ്ധ്യതയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല ഇത് പ്രഖ്യാപിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്രിലുണ്ടാവും. ഈ സർക്കാരിന്റെ കാലത്ത് തന്നെ ശമ്പള കമ്മിഷൻ ശുപാർശ നടപ്പിലാക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.