maari

തിരുവനന്തപുരം: കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ടി.പി. സലിംകുമാർ ചുമതലയേറ്റു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റിവിഷൻ അതോറിട്ടി​യുടെ മുംബയ് ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. കൊച്ചി കസ്റ്റംസ്, കൊച്ചിൻ സെൻട്രൽ എക്സൈസ്, മുംബയ് സർവീസ് ടാക്‌സ്, മുംബയ് ജി.എസ്.ടി, മുംബയ് കസ്റ്റംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ മൈനർ പോർട്ടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2018 ലാണ് കേരള മാരിടൈം ബോർഡ് നിലവിൽ വന്നത്. കൊച്ചിയാണ് ആസ്ഥാനം. കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. വി.ജെ. മാത്യുവാണ് ബോർഡ് ചെയർമാൻ.