കുറ്റിച്ചൽ: കർഷക സമരം നൂറ്റാണ്ടിന്റെ മഹാസമരമാകുമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ. കർഷക പ്രക്ഷോഭ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കൽ സെക്രട്ടറി വിനോദ് കടയറ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണപിള്ള, കോട്ടൂർ അപ്പുക്കുട്ടൻനായർ, മഹേന്ദ്രൻ ആശാരി, രതീഷ്, കൃഷ്ണകുമാർ, രാജേഷ്, പ്രസാദ്, ബെൻസി, പ്രഭാകരൻ കാണി, ഷാനിത, മിനി, സിന്ധു, ഹിമബിന്ദു എന്നിവർ സംസാരിച്ചു.