pt-thomas

തിരുവനന്തപുരം: സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട മറ്റ് കേസുകളുമന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ കുടുംബാംഗത്തെ ചോദ്യം ചെയ്തോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി.ടി.തോമസ് നിയമസഭയിൽ ആവശ്യപ്പെട്ടു.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് അദ്ദേഹം ഇതുന്നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളേയും അഡി.പ്രൈവറ്റ് സെക്രട്ടറിയേയും ചോദ്യം ചെയ്തു. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നാണ് വാദം. കേന്ദ്ര ഏജൻസികൾ വികസനം തടയുന്നുവെന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ ഭയമാണ്. മോദിക്കെതിരെ അദ്ദേഹം ഒന്നും പറയുന്നില്ല. എവിടെ നോക്കിയാലും സി.പി.എം എന്ന പഴയ പാർട്ടി മുദ്രാവാക്യം സർക്കാരിനെ സംബന്ധിച്ച് താഴോട്ട് നോക്കിയാൽ സി.ബി.ഐ, ​ഇടത്തോട്ട് നോക്കിയാൽ എൻ.ഐ.എ, വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്, മേലോട്ട് നോക്കിയാൽ ഇ.ഡി എന്ന നിലയിലായെന്നും തോമസ് പരിഹസിച്ചു.