rigil

പാറശാല:ജോലിക്കിടെ ഗുരുതര പരിക്കുപറ്റിയവർക്ക് ജഡ്ജി വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി. കെ.എസ്.ഇ.ബിയുടെ വർക്കറായിരിക്കെ ഗുരുതരമായി പരിക്കേറ്റ പ്ലാമൂട്ടുക്കട നല്ലൂർവട്ടം കുളത്തിൻകര വീട്ടിൽ റിജിലിനുള്ള നഷ്ടപരിഹാരത്തുകയായ 9,34,272 രൂപയുടെ ചെക്കാണ് തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ - ഇ.എസ്.ഐ കോർട്ട് ജഡ്ജ് ആൻഡ് എംപ്ലോയീസ് കോമ്പൻസേഷൻ കമ്മിഷണറുമായ സ്മിതാ ജാക്സൺ കഴിഞ്ഞദിവസം റിജിലിന്റെ വീട്ടിലെത്തി കൈമാറിയത്. ഭാര്യ ഷൈനിയാണ് ഏറ്റുവാങ്ങിയത്. കെ.എസ്.ഇ.ബിയുടെ നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായി ഇൻഡസ്ട്രിയൽ കോടതി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി കോടതിയിൽ കെട്ടിവച്ച തുകയാണ് കമ്മിഷണർ കൈമാറിയത്.പൂർണമായും അവശതയിലുള്ള റിജിൽ ഇപ്പോഴും കിടപ്പിലാണ്.