sharma

തിരുവനന്തപുരം: കൊവിഡിന്റെയും, ദാരിദ്രത്തിന്രെയും ദുരിതകാലത്ത് ഒപ്പം നിന്ന ഇടതുമുന്നണി സർക്കാരിന്റെ മുന്നേറ്റം തടയാൻ ഒന്നിനുമാകില്ലെന്ന് സി.പി.എം എസ്. ശർമ്മ (സി.പി.എം) നിയമസഭയിൽ പറഞ്ഞു..ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്. എന്നാൽ ചരിത്രം രേഖപ്പെടുത്തുക വെല്ലുവിളികളെ നേരിട്ട് വിജയിച്ച സർക്കാരെന്നായിരിക്കും. കൊവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിന്നു.രോഗപരിചരണത്തിൽ ലോകത്തിന്റെ തന്നെ അംഗീകാരം നേടി. മരണനിരക്ക് പിടിച്ചുനിറുത്തി രാജ്യത്ത് ഒന്നാമതായി. പ്രളയകാലത്ത് സഹായവുമായി കൂടെ നിന്നു. ജനഹൃദയങ്ങളിൽ വേറുറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഇളക്കാൻ അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണങ്ങൾക്കോ, കേന്ദ്ര ഏജൻസികളുടെ അന്വേഷണ നാടകങ്ങൾക്കോ കഴിയില്ല.നാലര വർഷം പട്ടിണിയോ, പട്ടിണി മരണങ്ങളോ സംസ്ഥാനമുണ്ടായില്ലെന്നും ശർമ്മ പറഞ്ഞു.

. സംസ്ഥാനത്തിന്റെ കടം ഇരട്ടിയാക്കിയെന്ന പ്രതിപക്ഷാരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് സ്വരാജ് പറഞ്ഞു. കടം എങ്ങിനെ തിരിച്ചടക്കുമന്നോർത്ത് യു.ഡി.എഫ്. വിഷമിക്കേണ്ട. അവർക്ക് അത് തിരിച്ചടക്കേണ്ട ഉത്തരവാദിത്വം ഒരിക്കലുമുണ്ടാകില്ലെന്നും തുടർഭരണം ലഭിക്കുന്ന ഇടതുമുന്നണി അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു..