തിരുവനന്തപുരം: കിൻഫ്ര നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ സ്ഥലംകൂടി കൈനസ്‌കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈദ്യുതി വിതരണം ചെയ്യുന്നതിന് അധിക ഏരിയയായി ഉൾക്കൊള്ളിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗലേറ്ററി കമ്മീഷൻ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് എറണാകുളം കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കേണ്ടവർ 29ന് ഉച്ചയ്ക്ക് 12ന് മുമ്പ് കത്തോ ഇമെയിലോ മുഖേന പേരും വിശദവിവരങ്ങളും ഫോൺനമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം.