തിരുവനന്തപുരം: വീണ്ടും മത്സരിക്കാനില്ലെന്ന സൂചന നൽകി സി.പി.ഐ നേതാവും മന്ത്രിയുമായ
വി.എസ് സുനിൽകുമാർ. മൂന്ന് തവണയിൽ കൂടുതൽ ആരും മത്സരിക്കേണ്ട കാര്യമില്ലെന്ന് സുനിൽകുമാർ ഒരു ചാനലിനോട് പറഞ്ഞു. ഒരാൾ പതിനഞ്ച് വർഷം എം.എൽ.എ ആയാൽ മതി. യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ സീറ്റ് നിർണ്ണായകമാണെങ്കിലും ഇനിയില്ലെന്നാണ് വി.എസ് സുനിൽകുമാറിന്റെ നിലപാട്. കയ്പമംഗലത്ത് നിന്ന് തൃശൂരിലേക്ക് മാറിയ സുനിൽകുമാറിലൂടെ ഇടതുമുന്നണി കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്തു. ഇത്തവണയും സുനിൽകുമാർ തന്നെ മത്സരിക്കണമെന്ന താല്പര്യം ഇടതുമുന്നണിക്കുണ്ട്. എന്നാൽ സുനിൽകുമാറിന് മാത്രമായി ഇളവ് നൽകുക എത്രത്തോളം പ്രായോഗികമാകുമെന്നതാണ് സി.പി.ഐയുടെ പ്രശ്നം. മന്ത്രി കെ.രാജു മത്സരരംഗത്തു നിന്ന് പിന്മാറുമെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.