തിരുവനന്തപുരം : പേട്ട കല്ലുംമൂട് ശ്രീപഞ്ചമിദേവീക്ഷേത്രത്തിൽ വരാഹി പഞ്ചമിദേവി പ്രതിഷ്ഠ 15ന് രാവിലെ 11.05 നും 11.55 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് ജി.നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വനദുർഗയെയും ഇതേ മുഹൂർത്തത്തിൽ പ്രതിഷ്ഠിക്കും. വരദമുദ്രിതയായി മണി, ഉലക്ക,വാൾ,കലപ്പ, ഗദ എന്നിവ ധരിച്ച ആറു കൈകളോടുകൂടിയ കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി പ്രതിഷ്ഠയാണിത്.
ഇൗ വർഷത്തെ അശ്വതി മഹോത്സവം 16 മുതൽ 22 വരെ ആഘോഷങ്ങൾ ഒഴിവാക്കി,കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് നടക്കും. 16ന് രാവിലെ 8ന് 25 കലശാഭിഷേകം,9 നും 10 നും മദ്ധ്യേ കൊടിയേറ്റ്,തുടർന്ന് അഭീഷ്ടകാര്യ സിദ്ധിക്കായുള്ള ത്രികാലപൂജയുടെ നറുക്കെടുപ്പ്,രാത്രി 7.30 ന് പുഷ്പാഭിഷേകം,17 ന് രാവിലെ 8 ന് ഉപദേവന്മാർക്ക് കലശാഭിഷേകം, രാത്രി 7.30 ന് പുഷ്പാഭിഷേകം, 18 ന് രാവിലെ 8 ന് നവഗ്രഹങ്ങൾക്ക് കലശാഭിഷേകം, വൈകിട്ട് 6.15 ന് സർപ്പബലി, രാത്രി 7.30 ന് പുഷ്പാഭിഷേകം, 19 ന് രാവിലെ 7.45 ന് വരാഹി പഞ്ചമി ദേവിക്കും ദുർഗാദേവിക്കും നവകലശാഭിഷേകം, 8.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45 ന് കൂട്ടു ഭഗവതിസേവ, രാത്രി 7.30 ന് പുഷ്പാഭിഷേകം,20 ന് രാവിലെ 8 ന് മഹാമൃത്യുഞ്ജയഹോമം, 9.30 ന് വരാഹി പഞ്ചമിദേവിക്കും ദുർഗാദേവിക്കും നവകലശാഭിഷേകം,വൈകിട്ട് 5.30 ന് താലപ്പൊലി, രാത്രി 8 ന് പള്ളിവേട്ട, 21 ന് രാവിലെ 6.15 ന് ആർദ്രാദർശനം, 7.30 ന് നാഗദൈവങ്ങൾക്ക് കലശാഭിഷേകം, 9.30 ന് പൊങ്കാല, 11 ന് പന്തീരുനാഴി മഹാനിവേദ്യം, 11.30 ന് പൊങ്കാല നിവേദ്യം, വൈകിട്ട് 3 ന് വലിയകാണിക്ക, 3.30 ന് ആറാട്ടുബലി, .5.30 ന് വലിയ ഉദയാദിച്ചപുരം ശ്രീമഹാദേവ ക്ഷേത്രക്കുളത്തിൽ ആറാട്ട്, 7 ന് കൊടിയിറക്കൽ, തുടർന്ന് 25 കലശാഭിഷേകം, 22 ന് രാവിലെ 8.30 ന് വരാഹി പഞ്ചമിദേവിക്കും ദുർഗാദേവിക്കും കളഭാഭിഷേകം,രാത്രി 7.30 ന് വരാഹി പഞ്ചമിദേവി നടയിൽ നടക്കുന്ന ഗുരുതി പൂജയോടെ അശ്വതി മഹോത്സവം സമാപിക്കും.