തിരുവനന്തപുരം:നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെയും അദ്ധ്യക്ഷസ്ഥാനവും എൽ.എഡി.എഫ് അരക്കിട്ട് ഉറപ്പിച്ചു. എന്നാൽ ധനകാര്യ സ്ഥിരം സമിതിയിൽ ഭൂരിപക്ഷം നേടി ബി.ജെ.പി കരുത്ത് കാട്ടി.13 അംഗങ്ങളുള്ള ഡെപ്യൂട്ടി മേയർ അദ്ധ്യക്ഷനായ ധനകാര്യ സമിതിയിൽ 7 അംഗങ്ങളുടെ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. ധനകാര്യം,മരാമത്ത്,വിദ്യാഭ്യാസ കായികം,നികുതി അപ്പീൽ സ്ഥിരം സമിതികളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി.ധനകാര്യ സ്ഥിരം സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിന്റെയും വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു ബി.ജെ.പി അംഗത്തിന്റെയും വോട്ട് അസാധുവായി. വികസനകാര്യം, ക്ഷേമകാര്യം,ആരോഗ്യം,നഗരാസൂത്രണകാര്യം എന്നിവയിലേക്ക് ലഭ്യമായ അംഗങ്ങളെ തിരഞ്ഞെടുത്തു. ഈ കമ്മിറ്റികളിൽ രണ്ടുവീതം അംഗങ്ങളുടെ കുറവുണ്ട്. ഈ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.6 ബി.ജെ.പി അംഗങ്ങളും 2 യു.ഡി.എഫ് അംഗങ്ങളുമാണ് ഇനി സ്ഥിരം സമിതികളിൽ അംഗങ്ങളാകാനുള്ളത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 19 ന് നടക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അദ്ധ്യക്ഷസ്ഥാനം ഡെപ്യൂട്ടി മേയർക്കാണ്. അതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും ബി.ജെ.പിക്ക് അദ്ധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനാവില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ സി.പി.എം-സി.പി.ഐ തർക്കം നിലനിൽക്കുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തിനു പുറമേ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം കൂടി നൽകണമെന്ന സി.പി.ഐയുടെ ആവശ്യം കഴിഞ്ഞദിവസം സി.പി.എം തള്ളിയിരുന്നു. ഇന്നലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും സി.പി.ഐ അംഗങ്ങൾ പങ്കെടുത്തില്ലെന്നാണ് സൂചന.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
1.പി.കെ. രാജു (ഡെപ്യൂട്ടി മേയർ)
2.കവിത .എം.എസ്
3.അംശുവാമദേവൻ
4.ഗായത്രിദേവി .സി
5.വി.ജി.ഗിരികുമാർ
6.പനിയടിമ .ജെ
7.ബിന്ദു .എസ്.ആർ
8.എസ്.മധുസൂദനൻ നായർ
9.വി.മീനാദിനേഷ്
10.ബി.മോഹനൻ നായർ
11.എസ്.വിജയകുമാർ
12.പി.ശ്യാംകുമാർ
13.സൗമ്യ.എം
വികസനകാര്യം
1.ആതിര .എം.എസ്
2.നാജ .ബി
3.ഐ.എം. പാർവ്വതി
4.ആശാനാഥ് .ജി.എസ്
5.സെറാഫിൻ ഫ്രെഡി
6.എം .ശാന്ത
7.മേരി ജിപ്സി
8.എസ്. ജയചന്ദ്രൻ നായർ
9.ഹരികുമാർ .സി
10.പി. രാജേന്ദ്രൻ നായർ
11.വി. ശിവകുമാർ
ക്ഷേമകാര്യം
1.സി.എസ്. സുജാദേവി
2.ഐറിൻ ടീച്ചർ
3.വിജയകുമാരി .വി
4.സതികുമാരി .എസ്
5.രാജലക്ഷ്മി .ഒ
6.എം.ആർ.ഗോപൻ
7.കെ.കെ.സുരേഷ്
8.എസ്.സലീം
9.ആർ.ഉണ്ണികൃഷ്ണൻ
10.പി.കെ.ഗോപകുമാർ
11.എസ്.കൃഷ്ണകുമാർ
ആരോഗ്യകാര്യം
1.പി. ജമീലാ ശ്രീധരൻ
2.സി.ഓമന
3.ഒ.പത്മലേഖ
4.ഡി.ജി.കുമാരൻ
5.ശരണ്യ .എസ്.എസ്
6.ഹെലൻ (റാണിവിക്രമൻ)
7.വി. പ്രമീള
8.നിസാമുദ്ദീൻ .എം
9.അജിത്കുമാർ
10.ബി. രാജേന്ദ്രൻ
മരാമത്ത്കാര്യം
1.ബിന്ദുമേനോൻ .എം.ആർ
2.മഞ്ജു .പി.വി
3.ഷീജാമധു
4.ചെമ്പഴന്തി ഉദയൻ
5.കെ. അനിൽകുമാർ
6.പി. പത്മകുമാർ
7.ഡി.ശിവൻകുട്ടി
8.ഡി.രമേശൻ
9.എം.എസ്. സാജു
10.മേടയിൽ വിക്രമൻ
11.ഡി.ആർ. അനിൽ
12.വി.എസ്.സുലോചനൻ
നഗരാസൂത്രണകാര്യം
1.ജിഷ ജോൺ
2.സിമി ജ്യോതിഷ്
3.പി.അശോക് കുമാർ
4.മിലാനി പെരേര
5.സമീറ
6.ജി.മാധവദാസ്
7.പി.രമ
8.എം.എസ്.കസ്തൂരി
9.റിനോയ്.ടി. പി
10.എം.ബിനു
നികുതിഅപ്പീൽ കാര്യം
1.ശ്രീദേവി .എ
2.കരമന അജിത്ത്
3.പത്മ .എസ് (സരിത)
4.എസ്.എം. ബഷീർ
5.നെടുമം വി. മോഹനൻ
6.പാളയം രാജൻ
7.ശ്രീദേവി .എസ്.കെ
8.ഷാജിതാ നാസർ
9.സ്റ്റാൻലി ഡിക്രൂസ്
10.സുരകുമാരി .ആർ
11.സുരേഷ്‌കുമാർ .എസ്
12.സിന്ധു വിജയൻ
വിദ്യാഭ്യാസ കായികകാര്യം
1.ഡോ. റീന .കെ.എസ്
2.ആശാ ബാബു
3.ഗായത്രി ബാബു
4.ജോൺസൺ ജോസഫ്
5.പി.എസ്. ദേവിമ
6.മഞ്ജു .ജി.എസ്
7.അഡ്വ. രാഖി രവികുമാർ
8.അഡ്വ. വി.വി. രാജേഷ്
9.സജുലാൽ .ഡി
10.സത്യവതി .ഒ
11.സാബു ജോസ്
12.സുധീർ .ജെ