കല്ലമ്പലം : പകൽകുറി പാസ്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണവും സെമിനാറും സംഘടിപ്പിച്ചു. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ സബ് ഇൻസ്പെക്ടർ പി. അനിൽകുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.ജില്ലാപഞ്ചായത്തംഗം ടി. ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, പി. രഘൂത്തമൻ, അനിൽ പി. നായർ, എസ്.എസ്. ബിജു, സി.എസ്. സതീഷ്, വെള്ളാഞ്ചിറ സോമശേഖരൻ നായർ, എ. ഷിലോസ് പകൽകുറി, എം. റഫീഖ്, എസ്. മധു, ജി. ശശിധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. പാസ്ക് സെക്രട്ടറി എ ഷിഖാൻ സ്വാഗതംപറഞ്ഞു.