നെയ്യാറ്റിൻകര: കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിയുടെ ഭൂമിപൂജ അരുവിപ്പുറം മഠത്തിൽ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ നടന്നു. സ്വാമി സാന്ദ്രാനന്ദ,ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർത്ഥ,സ്വാമി ശിവസ്വരൂപാനന്ദ,ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വിദേശകാര്യ സഹമന്ത്രി കെ.മുരളീധരനെ പ്രതിനിധീകരിച്ച് കേരളത്തിന്റെ ചുമതലയുളള മഹേഷ് ചന്ദ്രൻ, ഐ.ടി..ഡി.സി എൻജിനിയർ പ്രവീൺ,ശിവഗിരി മഠം എൻജിനിയർ കെ.ബി.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.