വർക്കല:പെൻഷൻകാരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വർക്കല താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി.യു.ഡി.എഫ് വർക്കല നിയോജക മണ്ഡലം കൺവീനർ ബി.ധനപാലൻ ധർണ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് ശശി പള്ളിക്കൽ,ജോയിന്റ് സെക്രട്ടറി പാളയം കുന്ന് മണിലാൽ എന്നിവർ സംസാരിച്ചു.