isac

തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും അടുത്തിടെ ഉണ്ടായ സി.എ.ജിയുടെ ഇടപെടൽ ഒരു ഭരണഘടനാസ്ഥാപനവും ചെയ്യാൻ പാടില്ലാത്തതാണെന്നും മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ആദ്യമെല്ലാം എല്ലാവരും കിഫ്ബിയെ എഴുതിത്തള്ളിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാതൃകയായി കിഫ്ബി മാറി. ആ സമയത്താണ് കിഫ്ബിയെ പലരും നോട്ടമിട്ടത്. വികസന പ്രവൃത്തികൾ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരാണ് കിഫ്ബിക്കെതിരായ ഗൂഢാലോചന നടത്താൻ ശ്രമിക്കുന്നത്. ഇതോടെയാണ് കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും സി.എ.ജി അന്തിമറിപ്പോർട്ടിൽ ചേർത്തത്. ഓഡിറ്റിംഗിൽ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്നമാണ് സി.എ.ജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും ഐസക് പറഞ്ഞു.

ഒന്നും മറയ്ക്കാനില്ലെങ്കിൽ ഓഡിറ്റിംഗിനെ എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പാലാരിവട്ടത്തെ കുറിച്ചു പറഞ്ഞ ധനമന്ത്രി കിഫ്ബി പദ്ധതി വഴി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൊച്ചി കാൻസർ സെന്റർ കെട്ടിടം പൊളിഞ്ഞു വീണതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കിഫ്ബി അംഗീകരിച്ച മാതൃകയിൽ മാറ്റംവരുത്തി നിർമ്മാണം നടത്തിയതാണ് കൊച്ചി കാൻസർ സെന്ററിന്റെ ഒരുഭാഗം പൊളിഞ്ഞുവീഴാൻ കാരണമെന്ന് ധനമന്ത്രി മറുപടി നൽകി.

ബി.​ഇ.​എം.​എ​ൽ പൊ​തു​മേ​ഖ​ല​യിൽ നി​ല​നി​റു​ത്താ​ൻ​ ​ശ്ര​മി​ക്കും​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മി​നി​ ​ന​വ​ര​ത്ന​ ​ഗ​ണ​ത്തി​ൽ​ ​പെ​ടു​ന്ന​ ​പാ​ല​ക്കാ​ട്ടെ​ ​ബി.​ഇ.​എം.​എ​ൽ​ ​ലി​മി​റ്റ​ഡി​നെ​ ​പൊ​തു​മേ​ഖ​ല​യി​ൽ​ ​നി​ല​നി​റു​ത്താ​ൻ​ ​കേ​ന്ദ്ര​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​മെ​ന്ന് ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി​യെ​ന്നും​ ​പി.​കെ.​ ​ശ​ശി​യു​ടെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​റു​പ​ടി​ ​ന​ൽ​കി.
ലാ​ഭ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബി.​ഇ.​എം.​എ​ല്ലി​ന്റെ​ ​ഓ​ഹ​രി​ ​വി​റ്റാ​ൽ​ ​അ​ത് ​തൊ​ഴി​ലി​നെ​ ​ബാ​ധി​ക്കും.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​നം​ ​നേ​ര​ത്തെ​ ​വി​യോ​ജി​പ്പ് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​കേ​ന്ദ്രം​ 1000​ ​ഏ​ക്ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​സം​സ്ഥാ​നം​ 374.59​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​കു​റ​ഞ്ഞ​ ​പാ​ട്ട​നി​ര​ക്കി​ൽ​ ​കി​ൻ​ഫ്ര​ ​വ​ഴി​ ​ന​ൽ​കി.​ 170​ ​ഏ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണ്.​ 1500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഓ​ർ​ഡ​ർ​ ​പാ​ല​ക്കാ​ട് ​യൂ​ണി​റ്റി​ൽ​ ​മാ​ത്രം​ ​ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

കൊ​വി​ഡ് ​:​പ്ര​വാ​സി​ ​നി​ക്ഷേ​പ​ത്തിൽ 2399.97​ ​കോ​ടി​യു​ടെ​ ​കു​റ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​മൂ​ലം​ ​സം​സ്ഥാ​ന​ത്ത് ​പ്ര​വാ​സി​ ​നി​ക്ഷേ​പ​ത്തി​ൽ​ 2399.97​ ​കോ​ടി​യു​ടെ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 2020​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ ​വ​രെ​ ​സം​സ്ഥാ​ന​ത്തേ​ക്ക് ​അ​യ​ച്ച​ ​നി​ക്ഷേ​പ​ത്തി​ലെ​ ​കു​റ​വാ​ണി​ത്.​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​വി​ദേ​ശ​ ​നാ​ണ്യ​ ​വ്യാ​പാ​രി​ക​ൾ​ ​ന​ൽ​കു​ന്ന​ ​വി​വ​ര​മ​നു​സ​രി​ച്ച് ​സ്വ​കാ​ര്യ​ ​കൈ​മാ​റ്റ​ത്തി​ൽ​ 28.19​ ​ശ​ത​മാ​നം​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഇ​ത് ​ഏ​ക​ദേ​ശം​ 2261.68​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​വാ​ണി​ജ്യ​ബാ​ങ്കു​ക​ളു​ടെ​ ​നി​ക്ഷേ​പ​ത്തി​ൽ​ 138.29​ ​കോ​ടി​യു​ടെ​ ​കു​റ​വു​മു​ണ്ടാ​യി.​ ​പ്ര​വാ​സി​ ​പ​ണ​വ​ര​വി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​കു​റ​വ് ​ഇ​തി​നെ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും​ ​ഇ​ത് ​സം​സ്ഥാ​ന​ ​വ​രു​മാ​ന​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
എ.​ജി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ക​ണ​ക്ക​നു​സ​രി​ച്ച് 2020​ ​ന​വം​ബ​ർ​ 30​ ​വ​രെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​കെ​ ​വ​രു​മാ​നം​ 52057​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​ത​ന​ത് ​നി​കു​തി​ ​വ​രു​മാ​ന​ത്തി​ൽ​ 23.04​ ​ശ​ത​മാ​ന​വും​ ​നി​കു​തി​യേ​ത​ര​ ​വ​രു​മാ​ന​ത്തി​ൽ​ 65.55​ ​ശ​ത​മാ​ന​വും​ ​കേ​ന്ദ്ര​ ​നി​കു​തി​ ​വി​ഹി​ത​ത്തി​ൽ​ 38.49​ ​ശ​ത​മാ​ന​വും​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.