p

തിരുവനന്തപുരം: റിമാൻഡ് പ്രതിയായ പന്തീരങ്കാവ് സ്വദേശി ബീരാൻകോയ കോഴിക്കോട് ജയിലിൽ ആത്മഹത്യ ചെയ്ത കേസിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന് നിയമസഭയിൽ ഇത് സംബന്ധിച്ച് ഡോ. എം.കെ. മുനീറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

ദാരിദ്ര്യവും സംസാരവൈകല്യവുമുള്ള പന്തീരാങ്കാവ് പാലാഴി സ്വദേശിനിയെ മാനഹാനി വരുത്തിയെന്ന പരാതിയിലാണ് ബീരാൻകോയയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ബീരാൻ കോയ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ, 6ന് രാത്രി സെല്ലിലെ ജനൽ കമ്പിയിൽ തോർത്തുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. ഇതു സംബന്ധിച്ച് കസബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

അന്നേ ദിവസം സബ്ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മനോജിനെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കലേഷിനെ ചീമേനി തുറന്ന ജയിലിലേക്കും ജയിൽ സൂപ്രണ്ട് റിനിലിനെ വൈത്തിരി സ്‌പെഷ്യൽ സബ് ജയിലിലേക്കും സ്ഥലം മാറ്റി. വിശദാന്വേഷണത്തിന് ഉത്തരമേഖലാജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്ര​ഷ​റി​ക​ൾ​ ​സു​ര​ക്ഷി​തം​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ട്ര​ഷ​റി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​സോ​ഫ്ട്‌​വെ​യ​റു​ക​ളി​ൽ​ ​പി​ഴ​വി​ല്ലെ​ന്ന് ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ട്ര​ഷ​റി​യു​ടെ​ ​വി​ശ്വാ​സ്യ​ത​ ​ത​ക​ർ​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കി​ല്ല.
വ​ഞ്ചി​യൂ​രി​ലെ​ ​ട്ര​ഷ​റി​ ​ത​ട്ടി​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കി.​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യാ​ളെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി.​ ​ഈ​ ​വ്യ​ക്തി​യു​ടെ​ ​സ​ർ​വീ​സ് ​കാ​ല​യ​വ​ള​വി​ലെ​ ​മു​ഴു​വ​ൻ​ ​ഇ​ട​പാ​ടു​ക​ളും​ ​പ​രി​ശോ​ധി​ക്കും.​ ​വ​ഞ്ചി​യൂ​ർ​ ​ട്ര​ഷ​റി​യി​ൽ​ ​വ​ക​മാ​റ്റി​യ​ ​ര​ണ്ട് ​കോ​ടി​യോ​ളം​ ​രൂ​പ​യി​ൽ​ 61​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​പോ​യ​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​സ​മാ​ന​മാ​യ​ ​എ​ന്തെ​ങ്കി​ലും​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ന്നി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യു​ന്ന​തി​ന് ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​ട്ര​ഷ​റി​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഇ​തു​വ​രെ​ ​മ​റ്റൊ​രു​ ​കേ​സും​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​ഇ​തി​ന് ​പു​റ​മേ​ ​വി​ര​മി​ക്കു​ന്നാ​യാ​ളു​ടെ​ ​പാ​സ്‌​വേ​ഡ് ​വി​ര​മി​ക്കു​ന്ന​ ​ദി​വ​സം​ ​ത​ന്നെ​ ​പ്ര​വ​ർ​ത്ത​ ​ര​ഹി​ത​മാ​കു​ന്ന​തി​ന് ​സാ​ങ്കേ​തി​ക​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി.
ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​ട്ര​ഷ​റി​യി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യ​ ​മൂ​ന്ന് ​പേ​രെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ടു.

കി​ഫ്ബി​ ​അ​ക്ഷ​യ​ഖ​നി​യ​ല്ല​:​ ​മ​ന്ത്രി​ ​ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള​ ​കി​ഫ്ബി​ ​പ​ണം​ ​വാ​രി​യെ​ടു​ക്കാ​നു​ള്ള​ ​അ​ക്ഷ​യ​ ​ഖ​നി​യ​ല്ലെ​ന്ന് ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ 50000​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ളാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​വി​ഭാ​വ​നം​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത് 65000​ ​കോ​ടി​യി​ലെ​ത്തി.​ ​കി​ഫ്ബി​ക്ക് ​ര​ണ്ടാം​ഘ​ട്ട​ത്തെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ആ​ദ്യ​ ​ബ​ഡ്ജ​റ്റു​ക​ളി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ക​ള​ല്ലാ​തെ​ ​പു​തി​യ​തൊ​ന്നും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ആ​സ്‌​തി​ക്ക് ​മു​ക​ളി​ൽ​ ​ബാ​ദ്ധ്യ​ത​ ​വ​രു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ ​കി​ഫ്ബി​ ​ഏ​റ്റെ​ടു​ക്കി​ല്ല.​ ​മു​ൻ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 29,689​ ​കോ​ടി​യാ​യി​രു​ന്നു​ ​മൂ​ല​ധ​ന​ചെ​ല​വ്.​ ​ഈ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ്യ​നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഇ​ത് 40,994​ ​കോ​ടി​യാ​യി​ ​ഉ​യ​ർ​ന്നെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വൈ​ദ്യു​ത​ ​വി​ത​ര​ണ​ ​മേ​ഖ​ല​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല​:​ ​മ​ന്ത്രി​ ​എം.​എം.​ ​മ​ണി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​ത​ ​വി​ത​ര​ണ​ ​മേ​ഖ​ല​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​എം.​എം.​ ​മ​ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​വൈ​ദ്യു​ത​മേ​ഖ​ല​ ​സ്വ​കാ​ര്യ​ ​വ​ത്ക​രി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ക​ര​ടു​രേ​ഖ​യ്ക്കു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​നി​ല​വി​ലു​ള്ള​തും​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ലാ​ഭ​മു​ള്ള​തു​മാ​യ​ ​വൈ​ദ്യു​തി​ ​വാ​ങ്ങ​ൽ​ ​ക​രാ​റു​ക​ളും​ ​സ്വ​കാ​ര്യ​ ​ലൈ​സ​ൻ​സി​ക​ൾ​ക്ക് ​കൈ​മാ​റാ​നു​ള്ള​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​കൈ​മാ​റു​ന്ന​ ​ജീ​വ​ന​ക്കാ​രു​ടെ​ ​റി​ട്ട​യ​ർ​മെ​ന്റ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ​ക​ര​ടു​ ​രേ​ഖ​യി​ലു​ള്ള​തെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.