kamal

തിരുവനന്തപുരം: ചലച്ചിത്ര അക്കാ‌ഡമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതിലുള്ള ചെയർമാൻ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. നഗ്നമായ സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയർമാൻ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. ചലച്ചിത്ര അക്കാ‌ഡമി നിയമനത്തിൽകമലിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു. ഭരണഘടനാപരമായ നിയമനനടപടി ചട്ടങ്ങളെ അട്ടിമറിക്കാനാണ് കമൽ ശ്രമിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തിപ്പെടുത്താൻ കമൽ ചലച്ചിത്ര അക്കാ‌‌‌‌‌‌ഡമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും പി. സുധീർ പറഞ്ഞു.