കൊച്ചി: കണക്കുശാസ്ത്രത്തിലെ കുട്ടികളുടെ മികവും ബുദ്ധികൂർമ്മതയും പരീക്ഷിക്കുന്ന അന്താരാഷ്ട്ര അബാക്കസ് മത്സരങ്ങൾ സമാപിച്ചു. നാല് മുതൽ 14 വരെയുള്ള പ്രായപരിധിയിൽപ്പെട്ട 25,000 കുട്ടികൾ ഓൺലൈൻ മത്സരത്തിൽ പങ്കെടുത്തു. നാലു മിനിറ്റിനുള്ളിൽ സങ്കീർണങ്ങളായ 60 കണക്കുകളുടെ ഫലമാണ് കണ്ടെത്തിയത്. അതിവേഗത്തിലും കൃത്യതയിലും കണക്കുകൾ ചെയ്ത കുട്ടികളെ വിജയികളായി പ്രഖ്യാപിക്കും. വിജയികൾക്ക് ചാമ്പ്യൻ, ഗോൾഡ്, സിൽവർ അവാർഡുകൾ നൽകുമെന്ന് ബ്രെയിൻ ഒ ബ്രെയിൻ കിഡ്‌സ് അക്കാഡമി സി.ഇ.ഒ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു