arest

വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ കളിയിക്കൽ മേഖലയിൽ കാട്ടുപന്നിയെ പടക്കംവച്ച് കൊല്ലുകയും ഇറച്ചി വീട്ടിൽ സൂക്ഷിക്കുകയും ചെയ്‌ത കേസിൽ മൂന്നംഗസംഘത്തെ വനപാലകർ അറസ്റ്റുചെയ്‌തു. വിതുര കളിയിക്കൽ സ്വദേശികളായ ഷാജി, ബൈജു, കുട്ടപ്പൻ എന്നിവരെയാണ് പിടികൂടിയത്. വീട്ടിൽ ഇറച്ചി ഉണക്കി സൂക്ഷിച്ചിരിക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിൽ ആറുകിലോ ഇറച്ചി കണ്ടെത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളെ ഇന്നലെ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഒാഫീസർ പി. മധു, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ ആർ. ബിനുകുമാർ, എൻ. നയീം, പ്രീയ, വിത്സൺ, ഫോറസ്റ്റ് വാച്ചർമാരായ തുളസി, ശശികുട്ടൻ, റിസർവ് വാച്ചറായ അനിൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.