കൊച്ചി: തേവര എസ്.എച്ച് കോളേജിൽ എ.ഐ.സി.യു.എഫ് സംഘടനയുടെ പൂർവ വിദ്യാർത്ഥികൾ എ.ഐ.സി.യു.എഫ്-എ.എൽ.എം.എസ് സാമൂഹ്യ സേവന സംഘടന രൂപീകരിച്ചു. സാമ്പത്തികമായി പിന്നാക്കം നൽകുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുകയാണ് ലക്ഷ്യം. തേവര എസ്.എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസഫ് പൂണേലിയാണ് ചെയർമാൻ. കേരള ഹെെക്കോടതി സീനിയർ അഡ്വ. ടി.വി. ജോർജാണ് ലീഗൽ അഡ്വെെസർ. 2020 ജൂൺ മുതൽ 53 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ടെലിവിഷനുകളും നൽകി. സഹകരിക്കുവാൻ താത്പര്യമുള്ളവർ aicufalms.org സന്ദർശിക്കുക.