തിരുവനനന്തപുരം: ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്), ഐസിറ്റി അക്കാഡമി, ബ്ലോക്ക് ചെയിൻ അക്കാഡമി എന്നിവ സംയുക്തമായി നടത്തുന്ന ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക് ഡെവലപ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. abcd.kdisc. kerala. gov.in വെബ്സൈറ്റിൽ ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഫെബ്രുവരി പത്തിന് നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ ഡിപ്ലോമക്കാർക്കും വർക്കിംഗ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. ഫോൺ- 04712700813, 8078102119.