പ്രാക്ടിക്കൽ,വൈവ മാറ്റി
18 മുതൽ ആരംഭിക്കാനിരുന്ന അവസാനവർഷ ബി.ഡി.എസ് പാർട്ട് രണ്ട് (സപ്ലിമെന്ററി - 2008 സ്കീം), ഒക്ടോബർ 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മാറ്റിവച്ചു.
പുതുക്കിയ പരീക്ഷാത്തീയതി
ഇന്ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി (2008 സ്കീം) പരീക്ഷ ജനുവരി 18ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ബി.ടെക്. ഏഴാം സെമസ്റ്റർ (2008 സ്കീം) 29 ന് നടത്താനിരുന്ന ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിലെ മൂന്നാമത്തെ ഇലക്ടീവ് - 'മോഡേൺ ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റംസ്' ഫെബ്രുവരി 10ലേക്ക് മാറ്റി.
ഇന്ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.ടി) പരീക്ഷ ജനുവരി 22ലേക്ക് മാറ്റി.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ് സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ അതതുകോളേജുകളിൽ നടത്തും.രണ്ടാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20 തീയതികളിൽ നടത്തും.
എം.ടെക് സ്പോട്ട് അഡ്മിഷൻ
ഒപ്ടോഇലക്ട്രോണിക്സ് പഠന വകുപ്പിൽ എം.ടെക്പ്രോഗ്രാമിന്റെ ഒഴിവിലേക്ക് (ജനറൽ വിഭാഗം-1, എസ്.സി/എസ്.ടിവിഭാഗം-2, മറ്റ് സംവരണ വിഭാഗം-4) പഠന വകുപ്പിൽ 15-ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, ഫീസും ഉൾപ്പെടെ അന്നേ ദിവസം രാവിലെ 10:30 ന് കാര്യവട്ടത്തുള്ളകേരളസർവകലാശാല ഒപ്ടോ ഇലക്ട്രോണിക്സ് പഠന വകുപ്പിൽനേരിട്ട് ഹാജരാകണം. ഫോൺ: 0471-2308167.
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
സി.സി.എസ്.ഐ.ടി കാമ്പസിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന് ഒഴിവുള്ള ഒ.ബി.എച്ച്.1, എസ്.സി.3, എസ്.ടി.1, ഇ.ഡബ്ല്യു.എസ്.2, പി.എച്ച്.1, എസ്.പി.1, ലക്ഷദ്വീപ്1 വിഭാഗങ്ങളിലേക്ക് പ്രവേശനം നടത്തുന്നു. ലേറ്റ് രജിസ്ട്രേഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 14ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് പകൽ 10നും 1നും ഇടക്ക് അസൽ രേഖകൾ സഹിതം ഹാജരാകണം. റിസർവേഷൻ കാറ്റഗറിയിൽപ്പെട്ടവർ ഹാജരാകാത്തപക്ഷം ഓപ്പൺ കാറ്റഗറിയിലുള്ളവർക്ക് പ്രവേശനം നൽകും. ഫോൺ: 0494 2407417.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.പി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 23 വരെ അപേക്ഷിക്കാം.
കണ്ണൂർ യൂണി. വാർത്തകൾ
പിഎച്ച്. ഡി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് (ഇംഗ്ലീഷ്, ബയോകെമിസ്ട്രി, കെമിസ്ട്രി, ഇക്കണോമിക്സ്, എൻവയൺമെന്റെൽ സ്റ്റഡീസ്, ഹെൽത്ത് സയൻസ്, ലൈബ്രറി സയൻസ്, ലാ, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങൾ ഒഴികെ) പ്രവേശനപരീക്ഷ 16ന് രാവിലെ 11 മുതൽ നടത്തും. ഫോൺ :049722715 208/ 207 .
തീയതി നീട്ടി
പുതിയ കോഴ്സുകളിലേക്കുള്ള (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 15 വരെ നീട്ടി. പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിലേക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷകൾ അതത് പഠന വകുപ്പുകളിൽ ഓഫ് ലൈൻആയി സമർപ്പിക്കണം.
എം.ജി അറിയിപ്പുകൾ
മൂന്നാം സെമസ്റ്റർ എം.എച്ച്.എ. (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ 15 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
പരീക്ഷ തീയതി
ആറാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 10 ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 11 ന് ആരംഭിക്കും.
പരീക്ഷഫലം
ഒന്നും രണ്ടും സെമസ്റ്റർ എം.കോം പ്രൈവറ്റ് (റഗുലർ/സപ്ലിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.