പാറശാല:അന്യം നിൽക്കുന്ന കലാരൂപങ്ങളുടെ സംരക്ഷണാർത്ഥം വിദ്യാർത്ഥികളിലെ സർഗവാസനകളെ കണ്ടെത്തി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാകേരളയുടെ ആഭിമുഖ്യത്തിൽ പാറശാല ബി.ആർ.സിയിൽ സംഘടിപ്പിക്കുന്ന 'ടാലന്റ് ലാബ്' കലാ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു.കഥാപ്രസംഗം, തബല,ഓടക്കുഴൽ,നാടോടി നൃത്തം എന്നീ വിഭാഗങ്ങളിലായി വിവിധ വിദ്യാലയങ്ങളിലെ ഇരുപതു വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.