കൊല്ലം: തയ്യൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ അതിക്രമം കാട്ടിയ ആർ.എസ്.പി നേതാവ് ഇ.സലാഹുദ്ദീനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറിയുമായ ഇ. സലാഹുദ്ദീൻ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് പാർട്ടി ഓഫീസിലെത്തിയ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തോട്ടുംകര വീട്ടിൽ ഫരീത ബീവിക്ക് നേരെ അതിക്രമം കാട്ടിയത്. തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഫരീത ബീവിയുടെ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സലാഹുദ്ദീനെതിരെ കേസെടുത്തത്. റിമാൻഡ് ചെയ്തു.