പുല്ലാട്: ശ്രീസദനത്തിൽ എൻ.എൻ. പുരുഷോത്തമൻ (76 - റിട്ട. ജോയിന്റ് രജിസ്ട്രാർ കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കോഴഞ്ചേരി ഈസ്റ്റ് നക്രംകുളത്ത് കുടുംബാംഗമാണ്. എസ്.എൻ.ഡി.പി യോഗം പുല്ലാട് ടൗൺ 4294 ശാഖയുടെ പ്രഥമ പ്രസിഡന്റ്, യോഗം തിരുവല്ല യൂണിയൻ കൗൺസിലർ, തിരുവല്ല എസ്. എൻ. ചിറ്റ്‌സ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ.വി. സാവിത്രി (റിട്ട. അദ്ധ്യാപിക എസ്.എൻ.ഡി.പി. എച്ച്.എസ്. ഇടപ്പരിയാരം). മക്കൾ: ബിന്ദു പി. (സഹകരണവകുപ്പ്, പത്തനംതിട്ട), ശ്രീകാന്ത് വിഷ്ണു (ബിസിനസ്). മരുമക്കൾ: അനിൽ .എസ്. (ബിസിനസ്, മുൻ അക്കൗണ്ട്‌സ് മാനേജർ, കേരളകൗമുദി), ശ്രീദേവി.