balakrishnan

പട്ടുവം: യാദവസഭ പട്ടുവം യൂണിറ്റ് സ്ഥാപക അംഗം കെ.സി. ബാലകൃഷ്ണൻ (69) നിര്യാതനായി. പട്ടുവം, കാവുങ്കൽ പ്രദേശത്തെ പത്ര ഏജന്റായിരുന്നു. പരേതരായ രാമൻ മണിയാണി, കല്യാണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്ത. മക്കൾ: ശശികല, കവിത, ചന്ദ്രിക. മരുമക്കൾ: സന്തോഷ് കാനായി (കണ്ണൂർ ജില്ലാ കോൺട്രാക്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്), ഉണ്ണികൃഷ്ണൻ കൊട്ടില (കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന സെൻട്രൽകമ്മിറ്റി അംഗം), രാധാകൃഷ്ണൻ ബ്ലാത്തൂർ. സഹോദരങ്ങൾ ദേവി (നരിക്കോട്), ഗോവിന്ദൻ, കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ, വെങ്ങര), രാഘവൻ (കോൺട്രാക്ടർ), പരേതനായ നാരായണൻ.