photo

നെടുമങ്ങാട് : ജീവിതത്തിന്റെ കള്ളത്തരങ്ങളിലും പൊള്ളത്തരങ്ങളിലും കലുഷിതമായ മനസിന്റെ ഉടമയായിരുന്നു അനിൽ നെടുമങ്ങാടെന്നും ആ കലാകാരന്റെ ഓർമ്മകൾക്ക് മരണമില്ലെന്നും ചലച്ചിത്ര നടൻ അലൻസിയർ ലോപ്പസ് പറഞ്ഞു. അനിലിന്റെ സഹപാഠികളും നെടുമങ്ങാട്ടെ പത്താം തരം - 87 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയും ചേർന്ന് വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ സി. ദിവാകരൻ എം.എൽ.എ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. മുൻനഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ, സംവിധായകരായ വി.സി. അഭിലാഷ്, മുഹമ്മദ്ഷാ, കനകരാഘവൻ, അഭിനേതാവ് രമേശ് വലിയശാല, ടെലിവിഷൻ ടെക്‌നിഷ്യൻ പ്രശാന്ത്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, കൗൺസിലർമാരായ പി. രാജിവ്, വിനോദിനി, ഫാത്തിമ, വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തകരായ മതീഷ്‌കുമാർ, സുദീപ്, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.