തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ച ഇന്ന് മുഖ്യമന്ത്രിയുടെ മറുപടിയോടെ പൂർത്തിയാവും.
ചൊവ്വാഴ്ച തുടങ്ങിയ ചർച്ച ദിവസവും നാലു മണിക്കൂറാണ്. മാസ്കും സാനിറ്റൈസറും ഉപയോഗിച്ച് ,ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുന്ന അംഗങ്ങൾ എത്ര പ്രകോപനമുണ്ടായാലും സീറ്റ് വിട്ട് മുന്നോട്ട് പോകാറില്ല. നടുത്തളത്തിലിറങ്ങിയുള്ള പതിവ് പ്രതിഷേധങ്ങളുമില്ല. വാച്ച് ആൻഡ് വാർഡിനെ ആരും സഹായത്തിനും വിളിക്കാറില്ല. എന്നാലും ,നീണ്ടുപോകുന്ന പ്രസംഗങ്ങൾ കൊവിഡിന്റെ പേരു പറഞ്ഞ് ചുരുക്കാൻ സ്പീക്കർ പ്രയാസപ്പെടുന്നു.