തിരുവനന്തപുരം: നിയമസഭയിലേക്ക് പുറപ്പെടുന്നതിനിടെ എം.എൽ.എ ഹോസ്റ്റലിൽ വച്ച് കാൽ തെന്നി ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം.
ഇടതു കാൽ തെന്നിയെങ്കിലും എം.എൽ.എ വീണില്ല. നല്ല വേദനയായതിനാൽ പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാലിന്റെ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തി. പ്ലാസ്റ്ററിട്ടു. സബ്മിഷനിടെ രണ്ട് വാർഡന്മാരുടെ സഹായത്തോടെയാണ് ഷാനിമോൾ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിയത്. ചർച്ചയിൽ സംസാരിക്കാനുള്ളതു കൊണ്ടാണ് വേദന കടിച്ചമർത്തിയും എത്തിയതെന്ന് ഷാനിമോൾ പറഞ്ഞു. ഇന്നും സഭയിലെത്തും.