പാറശാല: ചിതറാൽ എൻ.എം. വിദ്യാകേന്ദ്ര സി.ബി.എസ്.ഇ സീനിയർ സെക്കൻഡറി സ്‌കൂളിൽ മകരപ്പൊങ്കൽ ആഘോഷിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദാമോദരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കുമാരി അതവൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ചെയർമാൻ വി. രാജേഷ്, സീനിയർ പ്രിൻസിപ്പൽ മഞ്ജുളാരാജേഷ്, പ്രിൻസിപ്പൽ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. വിദ്യാലയ കാമ്പസിൽ പുഞ്ചനിലമൊരുക്കിയും കന്നുകാലികളെ അലങ്കരിച്ചും പച്ചപ്പ് നിറച്ചതും രക്ഷാകർത്താക്കളുടെ പ്രശംസയ്ക്ക് കാരണമായി. തുടർന്ന് പൊങ്കൽ പ്രസാദ വിതരണവും നടന്നു.