തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിലെ ഫിലിമും കർട്ടനുകളും ഉടൻ നീക്കം ചെയ്യണമെന്ന് ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളിന്റെ നിർദ്ദേശം. ഇസഡ്, ഇസഡ് പ്ലസ് സുരക്ഷയുള്ളവർക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂവെന്നാണ് നിദ്ദേശം. പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിനു മുന്നിലെ ബുൾബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ നേരത്തേ നിർദ്ദേശിച്ചിരുന്നു.