theerthu-babu

കല്ലുവാതുക്കൽ: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ തീവെട്ടി ബാബു പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടു കുത്തിത്തുറന്ന് മോഷണം നടത്തുന്ന ബാബുവിനായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇയാൾ പാരിപ്പള്ളിയിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാരിപ്പളളി സി.ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാരിപ്പളളി ജംഗ്ഷനിൽ വെച്ചാണ് പ്രതിയെ കുടുക്കിയത്.