തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് ചോർത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ മന്ത്രി തോമസ് ഐസകിനെതിരായ അവകാശലംഘന പരാതിയിൽ നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി 18ന് ശേഷം നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ സമിതി യോഗം നിശ്ചയിച്ചതാണെങ്കിലും സാങ്കേതികപ്രശ്നങ്ങളാൽ യോഗം മാറ്റിവച്ചു. 18ന് മിക്കവാറും യോഗം ചേർന്ന് അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന.