abkari

തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ വർഷം 15,860 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. 23,182 ലിറ്റർ സ്പിരിറ്റും 7,219.905 ലിറ്റർ ചാരായവും 30,958.35 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടികൂടി. 5,31,662 ലിറ്റർ വാഷും, 3209.293 കിലോ കഞ്ചാവും പിടികൂടി. 38.980 ഗ്രാം ഹെറോയിൻ, 6653.437 ഗ്രാം ഹാഷിഷ്, 73.925 ഗ്രാം ബ്രൗൺഷുഗർ 564, എം.ഡി.എം.എ, 4927.890 ഗ്രാം ചരസ്, 696 കഞ്ചാവ് ചെടി എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 93,34,010 രൂപ ഫൈൻ ഈടാക്കിയെന്നും മന്ത്രി പറഞ്ഞു.