കൊച്ചി: കോർപ്പറേ​റ്റുകൾക്ക് രാജ്യത്തെ പണയംവെക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിവിധ സമര പരിപാടികൾ ആസൂത്രണം ചെയ്ത് കർഷക സമര ഐക്യദാർഢ്യസമിതി.

• 17ന് വൈകിട്ട് നാലിന് കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ കൺവെൻഷൻ നടത്തും. എൻ. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും.

• 18ന് വൈകിട്ട് അഞ്ചിന് കാർഷിക നിയമങ്ങളുടെ പ്രതികൾ എറണാകുളം വഞ്ചിസ്‌ക്വയറിൽ കത്തിക്കും.

• 26ന് ഐക്യദാർഢ്യ സമിതി പ്രവർത്തകർ വല്ലാർപാടം ടോൾബൂത്ത് ഉപരോധിക്കും.