തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി സമ്പ്രദായം തുടരുന്നതായി റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നാണ് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചത്. പരാതികൾ ലഭിച്ച സ്ഥലങ്ങളിൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് നടപടി സ്വീകരിച്ചു. പാലക്കാട് ആലത്തൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട പരാതിയിൽ 13തൊഴിലാളികളെ കേരളാചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ആലത്തൂർ ഉപകാര്യാലയം ചെയർമാൻ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇവരുടെ കാർഡ് റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.