പാലോട്: വെമ്പിൽ മണലയം ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് രാവിലെ 10.40നും 11.35 നകമുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി പുരുഷോത്തമൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, അധിവാസത്തിങ്കൽ ഉഷഃപൂജ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, മരപ്പാണി, മുഹൂർത്ത പ്രാശ്ചിത്തദാനങ്ങൾ, ബിംബം, ജീവകലശം, നിദ്രാകലശം, കുംഭേശകലശം, മുഹൂർത്ത ദാനം. തുടർന്ന് ശ്രീമഹാദേവപ്രതിഷ്ഠ, ശ്രീപാർവതി പ്രതിഷ്ഠ, അഷ്ട ബന്ധം ചാർത്തൽ, ഉപദേവതാപ്രതിഷ്ഠകൾ, കുംഭേശകലശാഭിഷേകം, നിദ്രാ കലശാഭിഷേകം, പായസ പൂജ, ദീപാരാധന, ചതുർത്ഥസ്നാനം, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, മഹാനിവേദ്യം, പൂജ, ദീപാരാധന, മഹാകുംഭാഭിഷേകം, പടിത്തര സമർപ്പണം, സമൂഹസദ്യ. വൈകുന്നേരം 6.30ന് സന്ധ്യാദീപാരാധന, വിശേഷാൽ തട്ടനിവേദ്യം, രാത്രി 7 ന് പൂത്തിരി മേള.