തിരുവനന്തപുരം: ഓൺലൈനിലൂടെ അപേക്ഷിച്ച് 15 ദിവസത്തിനകം കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന സംവിധാനം ഭാഗികമായി നിലവിൽ വന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ചില സ്ഥലങ്ങളിൽ റോഡ് കട്ടിംഗിന്റെ അനുമതിക്കുള്ള കാലതാമസം മാത്രമാണ് കണക്ഷൻ നൽകാൻ താമസം നേരിടുന്നതെന്നും മന്ത്രി ചോദ്യത്തിന് മറുപടി നൽകി.