pinarai

തിരുവനന്തപുരം: സെയ്ദ് മുഷ്‌താഖ് അലി ട്രോഫി ടൂർണമെന്റിൽ മുംബയ്ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ കേരള ക്രിക്കറ്റ് ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'സെയ്ദ് മുഷ്‌താഖ് അലി ട്വന്റി20 ടൂർണമെന്റിൽ മുംബയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടുകൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ". കേരള ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.