കടയ്ക്കാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അഞ്ചുതെങ്ങിലെ കയർതൊഴിലാളികൾ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു ) നേതൃത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കടയ്ക്കാവൂർ ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റുമായ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. കയർ സെന്റർ അംഗം വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി. പയസ്, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ. ജറാൾഡ്, യൂണിയൻ സെക്രട്ടറി ബി.എൻ. സൈജു രാജ്, യൂണിയൻ ജില്ലാ കമ്മറ്റിയംഗങ്ങളായ ലിജാ ബോസ്, എസ്.ആർ. ജ്യോതി, ബി. ബേബി, സുഭാഷ് ചന്ദ്രൻ ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.