നെയ്യാറ്റിൻകര: സനാതന അദ്വൈതാശ്രമത്തിലാരംഭിച്ച സന്യാസി മഹാസഭയുടെ തിരുവനന്തപുരം സോണൽ ഓഫീസ് വ്ലാങ്ങാമുറിയിൽ സന്യാസി മഹാസഭ ആചാര്യൻ സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സന്യാസി മഹാസഭയുടെ ജനറൽ സെക്രട്ടറിയും സനാതന അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി രാജേന്ദ്രാനന്ദ ഗുരു അദ്ധ്യക്ഷത വഹിച്ചു. സന്യാസി മഹാസഭയുടെ ദേശീയ സെക്രട്ടറി ആനന്ദ് നായർ, സന്യാസി സെക്രട്ടറി ശങ്കര കൃഷ്ണാനന്ദ സരസ്വതി, സ്വാമി വിജയാനന്ദ, സ്വാമി സതീശാനന്ദ സരസ്വതി, മാതാജി ഗുരുനന്ദിനി എന്നിവർ പങ്കെടുത്തു.