നെടുമങ്ങാട്:ശമ്പള കമ്മിഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കുക,ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ താലൂക്ക് ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നെടുമങ്ങാട് റവന്യൂ ടവറിനു മുന്നിൽ ധർണ നടത്തി.വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ നെടുമങ്ങാട് സി.രാധാകൃഷ്ണൻ നായർ, കൃഷ്ണൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം ജി.സൈറസ്, ശ്രീകണ്ഠൻ നായർ, എസ്. സജ്ജാദ്,വിജയകുമാർ,ടി.ജയദാസ്, ശശിധരൻ പിള്ള, ദാമോദരൻ നായർ,എസ്.മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ബി.ആർ.ഹരികുമാർ സ്വാഗതവും തുളസീധരൻ നായർ നന്ദിയും പറഞ്ഞു.