നെയ്യാറ്റിൻകര:കമുമിൻകോട് വിശുദ്ധ അന്തോണീസ് തീർത്ഥാടന ദേവാലയത്തിൽ വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ 269-ാമത് രക്തസാക്ഷിത്വ തിരുനാൾ ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് കിട്ടാരക്കുഴി ഇടവക വികാരി ഫാ.ജോർജ്ജ് കുട്ടി ശാശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അലോഷ്യസ് സത്യനേശൻ വചന സന്ദേശം നടത്തി. ഇടവക വികാരി ഫാ.ജോയി മത്യാസ് സഹകാർമ്മികനായി. തുടർന്ന് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരു സ്വരൂപത്തിനു മുമ്പിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.