ആറ്റിങ്ങൽ:കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ നടന്ന താലൂക്ക് ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ.അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.ജയപാൽ അദ്ധ്യക്ഷത വഹിച്ചു.വി.ബാബു,ബാഹുലേയൻ,ജയചന്ദ്രൻ നായർ, ബാബുദാസ്,തുളസീധരൻ പിള്ള,അസീസ് എന്നിവർ സംസാരിച്ചു.