തിരുവനന്തപുരം: കോന്നിയിലെ തൃപ്പാറ, മാത്തൂർ, ചിറ്റൂർ കടവ് പാലങ്ങളുടെ പുതുക്കിയ ഡിസൈനുണ്ടാക്കാനടക്കം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനെ (സി.ഇ.ടി) ചുമതലപ്പെടുത്തിയതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. രണ്ടുമാസത്തിനകം സി.ഇ.ടിയുടെ വിശദമായ പഠന റിപ്പോർട്ട് ലഭിക്കും. കൺസൾട്ടൻസി, മൊബിലൈസേഷൻ ഫണ്ട് അടക്കം 7.81കോടി നേരത്തേ സർക്കാർ അനുവദിച്ചിരുന്നതാണെങ്കിലും കരാറെടുത്ത കമ്പനി നിർമ്മാണത്തിൽ വീഴ്ചവരുത്തി. ഇതിന്റെ കേസ് കോടതിയിലാണ്. പാലങ്ങളുടെ നിർമ്മാണത്തിന് പൊതുമരാമത്ത് ബ്രിഡ്ജസ് ഡിവിഷൻ മേൽനോട്ടം വഹിക്കുമെന്നും കെ.യു ജനീഷ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.