thomas-isaac

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ് വ്യവസ്ഥയെ ബാധിച്ചത് കാരണം കേരളത്തിന്റെ വളർച്ചാനിരക്ക് 2018-19ലെ 6.49ൽ നിന്ന് 2019-20ൽ 3.45 ശതമാനമായി കുറഞ്ഞതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.

അതേസമയം,​ മൊത്തം ആഭ്യന്തര ഉത്പാദനം 2018-19ലെ 7.90 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20ൽ 8.54 ലക്ഷം കോടിയായി. വർദ്ധന 8.15%. ദേശീയ ശരാശരിയേക്കാൾ ഉയർന്നിരുന്ന കേരളത്തിന്റെ വളർച്ച 2019-20ൽ താഴോട്ട് പോയി. മൂന്നു വർഷമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തികാവലോകന റിപ്പോർട്ടിൽ നിന്ന്

വിലക്കയറ്റം സാമ്പത്തിക ബുദ്ധിമുട്ട് വർദ്ധിപ്പിച്ചു

കാർഷിക,​ അനുബന്ധ മേഖലകൾ താഴേക്ക്

വളർച്ചാനിരക്ക് നെഗറ്റീവ് ആയി തുടരും

നെല്ലിന്റെ ഉത്പാദനവും ഉല്പാദന ക്ഷമതയും യഥാക്രമം 1.52% ,​ 5.24% വർദ്ധിച്ചു.

 കരനെൽ കൃഷി 46% വർദ്ധിച്ചു

 പച്ചക്കറി ഉത്പാദനം 23% വർദ്ധിച്ചു

 സൂക്ഷ്‌മ,​ ചെറുകിട,​ ഇടത്തരം മേഖലകളെ കൊവിഡ് പ്രതിസന്ധിയിലാക്കി

 പണപ്പെരുപ്പം 2020ൽ 6% - 7% ഉയർന്നു

 ടൂറിസത്തിന് തിരിച്ചടി. 2020ലെ 9 മാസത്തെ നഷ്ടം 25,​000 കോടി

 റവന്യൂ വരുമാനത്തിൽ 2,​629.8 കോടി കുറവ്

 കേന്ദ്ര നികുതി,​ ഗ്രാന്റ് വിഹിതം കുറഞ്ഞു.

 നികുതി വരുമാനം 2018-19 ൽ 9% ആയിരുന്നത് മൈനസ് 0.6 ആയി

 നികുതി ഇതര വരുമാനം 4.09% വർദ്ധിച്ചു

ലോട്ടറി വരുമാനം 7.65% വർദ്ധിച്ചു

ശമ്പളം, പലിശ, പെൻഷൻ ചെലവ് വർദ്ധിച്ചു

മൊത്തം ചെലവിന്റെ 74.70% പെൻഷനും ശമ്പളത്തിനും

ശമ്പളം ചെലവിന്റെ 28.47%ൽ നിന്ന് 30.25% ആയി വർദ്ധിച്ചു