തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ് വ്യവസ്ഥയെ ബാധിച്ചത് കാരണം കേരളത്തിന്റെ വളർച്ചാനിരക്ക് 2018-19ലെ 6.49ൽ നിന്ന് 2019-20ൽ 3.45 ശതമാനമായി കുറഞ്ഞതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.
അതേസമയം, മൊത്തം ആഭ്യന്തര ഉത്പാദനം 2018-19ലെ 7.90 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20ൽ 8.54 ലക്ഷം കോടിയായി. വർദ്ധന 8.15%. ദേശീയ ശരാശരിയേക്കാൾ ഉയർന്നിരുന്ന കേരളത്തിന്റെ വളർച്ച 2019-20ൽ താഴോട്ട് പോയി. മൂന്നു വർഷമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തികാവലോകന റിപ്പോർട്ടിൽ നിന്ന്
വിലക്കയറ്റം സാമ്പത്തിക ബുദ്ധിമുട്ട് വർദ്ധിപ്പിച്ചു
കാർഷിക, അനുബന്ധ മേഖലകൾ താഴേക്ക്
വളർച്ചാനിരക്ക് നെഗറ്റീവ് ആയി തുടരും
നെല്ലിന്റെ ഉത്പാദനവും ഉല്പാദന ക്ഷമതയും യഥാക്രമം 1.52% , 5.24% വർദ്ധിച്ചു.
കരനെൽ കൃഷി 46% വർദ്ധിച്ചു
പച്ചക്കറി ഉത്പാദനം 23% വർദ്ധിച്ചു
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളെ കൊവിഡ് പ്രതിസന്ധിയിലാക്കി
പണപ്പെരുപ്പം 2020ൽ 6% - 7% ഉയർന്നു
ടൂറിസത്തിന് തിരിച്ചടി. 2020ലെ 9 മാസത്തെ നഷ്ടം 25,000 കോടി
റവന്യൂ വരുമാനത്തിൽ 2,629.8 കോടി കുറവ്
കേന്ദ്ര നികുതി, ഗ്രാന്റ് വിഹിതം കുറഞ്ഞു.
നികുതി വരുമാനം 2018-19 ൽ 9% ആയിരുന്നത് മൈനസ് 0.6 ആയി
നികുതി ഇതര വരുമാനം 4.09% വർദ്ധിച്ചു
ലോട്ടറി വരുമാനം 7.65% വർദ്ധിച്ചു
ശമ്പളം, പലിശ, പെൻഷൻ ചെലവ് വർദ്ധിച്ചു
മൊത്തം ചെലവിന്റെ 74.70% പെൻഷനും ശമ്പളത്തിനും
ശമ്പളം ചെലവിന്റെ 28.47%ൽ നിന്ന് 30.25% ആയി വർദ്ധിച്ചു