pinarayi

തിരുവനന്തപുരം: തന്റെ മകളുടെ വിവാഹത്തലേന്ന് സ്വർണക്കടത്ത് പ്രതി സ്വപ്നാസുരേഷ് വന്നിട്ടില്ലെന്നും കുടുംബാംഗങ്ങളിൽ ആരെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി. തോമസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ 'ഏ​റ്റവും വലിയ' പഴയ മുറിയിൽ വച്ചാണ്. ആ മുറി നിങ്ങൾക്കും അറിയാമല്ലോ. വിവാഹസ്ഥലത്തുനിന്നുള്ള ഫോട്ടോയിൽ ഇ.പി. ജയരാജന്റെ ഭാര്യയുടെ തല വെട്ടിമാ​റ്റി ആ സ്ത്രീയുടെ തല വച്ചു. ഇവിടെയാണ് ഉളുപ്പ് തോന്നേണ്ടത്. എന്നിട്ട് ചോദ്യവുമായി വരികയാണ് വിവാഹത്തലേന്ന് വന്നോ എന്ന്. ഇല്ല" മുഖ്യമന്ത്റി പറഞ്ഞു.

'കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്ന് പലർക്കും മോഹമുണ്ടായിരുന്നു. നിങ്ങളെല്ലാം അതിനായി കുറെ കാര്യങ്ങളും ചെയ്തു. നിരാശപ്പെടേണ്ട, ഇനിയും ശ്രമം നടത്തിക്കൊള്ളൂ. ഞങ്ങൾക്ക് ആശങ്കപ്പെടാൻ ഒന്നുമില്ല."- മുഖ്യമന്ത്രി വ്യക്തമാക്കി.